കനത്ത മഴ: കാഞ്ഞിരപ്പുഴ ഡാം കൂടുതൽ തുറന്നു
Tuesday, October 22, 2019 11:14 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​നി​റ​ഞ്ഞു ക​വി​ഞ്ഞു. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 97 മീ​റ്റ​റി​ൽ ഇ​ന്ന​ലെ ഡാ​മി​ൽ 96.9 മീ​റ്റ​ർ ആ​ണ് ജ​ലം. 20 സെ​ൻ​റീ​മീ​റ്റ​ർ വീ​തം മൂ​ന്നു ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്. 96.1 മീ​റ്റ​ർ വെ​ള്ള​മാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടു​ത​ൽ വെ​ള​ള​മെ​ത്തി​യാ​ൽ ഡാ​മി​ൽ​നി​ന്നും വെ​ള്ളം കു​ടു​ത​ൽ തു​റ​ന്നു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ന​ല്കി​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളി​ൽ നി​ന്നാ​യി 60 സെ​ൻ​റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ പൊ​യ്താ​ൽ ഡാമി​ൽ​നി​ന്നും വെ​ള്ളം കൂ​ടു​ത​ൽ തു​റ​ന്നു​വി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ താ​ഴെ​സ്ഥി​തി​ചെ​യ്യു​ന്ന അ​പ്രോ​ച്ച് റോ​ഡ്, ച​പ്പാ​ത്ത് എ​ന്നി​വ ത​ക​ർ​ന്നി​രു​ന്നു.

നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​ല​ക്ക​യം, പാ​യ​പു​ല്ല്, ഇ​രു​ന്പു​ചോ​ല, ശി​രു​വാ​ണി മ​ല​നി​ര​ക​ൾ, വാ​ക്കോ​ട​ൻ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ്യാ​പ​ക​മാ​യ തോ​തി​ലാ​ണ് മ​ഴ​വെ​ള്ളം ഒ​ഴു​കി ഡാ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.