അ​ട്ട​പ്പാ​ടി​യി​ൽ 106 പേ​ർ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ
Tuesday, October 22, 2019 11:14 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ തു​ലാ​വ​ർ​ഷ​ത്തി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലു​ണ്ടാ​യ കെ​ടു​തി​യി​ൽ പെ​ട്ട് 106 പേ​ർ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്ദി​രാ കോ​ള​നി​യി​ലെ 22 കു​ടും​ബ​ങ്ങ​ളി​ലെ 70 പേ​ർ അ​ഗ​ളി ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലും അ​ഗ​ളി ന​ക്കു​പ്പ​തി ഉൗ​രി​ലെ 14 കു​ടും​ബ​ങ്ങ​ളി​ലെ 36 പേ​ർ അ​ഗ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മ്യു​ണി​റ്റി ഹാ​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.
ഈ ​മാ​സം 18,19 തി​യ്യ​തി​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​നി നി​വാ​സി​ക​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ.​എ​ൽ.​എ​ച്ച് കോ​ള​നി​യി​ൽ 60 കു​ടും​ബ​ങ്ങ​ളും, ഇ​ന്ദി​ര കോ​ള​നി​യി​ൽ 25 കു​ടും​ബ​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത് .
ചെ​ങ്കു​ത്താ​യ കു​ന്നി​ൽ അ​ടു​ത്ത​ടു​ത്താ​യു​ള്ള വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ചു​മ​രു​ക​ൾ ത​ക​ർ​ന്നും മേ​ൽ​ക്കൂ​ര​ക​ൾ ഇ​ടി​ഞ്ഞു വീ​ണു​മാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ഇ​ന്ദി​ര കോ​ള​നി​യി​ൽ കോ​ള​നി​യു​ടെ സ​മീ​പ​ത്തു 60 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഭൂ​മി പി​ള​ർ​ന്നി​ട്ടു​ണ്ട്. കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രു​വി​ലാ​ണ് ര​ണ്ട് കോ​ള​നി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ദി​രാ കോ​ള​നി​യി​ലെ നി​വാ​സി​ക​ൾ. ഒ​രു ത​ര​ത്തി​ലും ഈ ​വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മോ മ​റ്റു സൗ​ക​ര്യ​മോ അ​ല്ല ഇ​പ്പോ​ൾ പ്രാ​ധാ​ന്യ​മെ​ന്നും ഭ​യ​ര​ഹി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​നു​ള്ള ഒ​രു വീ​ടാ​ണ് വേ​ണ്ട​തെ​ന്നും ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ ന​ൽ​കി​യ ര​ണ്ട് സെ​ന്‍റ് മു​ത​ൽ 4 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി​യി​ൽ വീ​ടു​വ​ച്ചാ​ണ് കോ​ള​നി​നി​വാ​സി​ക​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​വീ​ടി​രി​ക്കു​ന്ന സ്ഥ​ല​മ​ല്ലാ​തെ വേ​റെ ഒ​രു തു​ണ്ട് ഭൂ​മി​പോ​ലും ത​ങ്ങ​ൾ​ക്കി​ല്ല​ന്നും വീ​ട് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി യി​രി​ക്കു​ക​യാ​ണെ​ന്നും ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ മ​റ്റെ​വി​ടെ​യെ​ങ്കി​ലും നി​ർ​മ്മി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ക്യാ​ന്പി​ലെ​ത്തി​യ സ​ബ് ക​ള​ക്ട​റോ​ട് കോ​ള​നി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്ടെ​ത്തി​യ മ​ന്ത്രി എ.​കെ ബാ​ല​നെ നേ​രി​ൽ​ക​ണ്ട് ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്സ​ണ്‍ ജെ​യിം​സ് പ​റ​ഞ്ഞു. പ​ത്താം വാ​ർ​ഡ് മെ​ന്പ​ർ ജെ​യ്സ​ണ്‍ സ​ദാ​സ​മ​യ​വും ക്യാ​ന്പ് നി​വാ​സി​ക​ളോ​ടൊ​പ്പ​മു​ണ്ട്. റ​വ​ന്യു വി​ഭാ​ഗ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ജാ​ഗ​രൂ​ഗ​രാ​യി രം​ഗ​ത്തു​ണ്ട്. റ​വ​ന്യു അ​ധി​കൃ​ത​ർ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ യ​ഥാ​സ​മ​യം എ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വി​വി​ധ സം​ഘ​ട​ന​ക​ളും സു​മ​ന​സ്സു​ക​ളും ക്യാ​ന്പി​ൽ സ​ഹാ​യ ഹ​സ്ത​ങ്ങ​ളു​മാ​യി ക്യാ​ന്പി​ലു​ണ്ട്.