ബാ​ങ്ക് പ​ണി​മു​ട​ക്ക്: വാ​ണി​ജ്യ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു
Tuesday, October 22, 2019 11:14 PM IST
പാ​ല​ക്കാ​ട്: ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്നും സ​ർ​വീ​സ് ചാ​ർ​ജും പി​ഴ​ക​ളും ഈ​ടാ​ക്കു​ന്ന​ത് കു​റ​യ്ക്ക​ണ​മെ​ന്നും നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്നും മ​തി​യാ​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും ഓ​ൾ ഇ​ന്ത്യാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​ന്‍റെ ഫ​ല​മാ​യി ജി​ല്ല​യി​ലെ വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു.
അ​ഞ്ചു​വി​ള​ക്കി​നു മു​ന്പി​ൽ​നി​ന്നും ജീ​വ​ന​ക്കാ​ർ ക​ന​റാ​ബാ​ങ്ക് ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ചി​ന് ബി​ഇ​എ​ഫ് ഐ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​രാ​മ​ദാ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി.​ജ​യ​ദേ​വ്, ട്ര​ഷ​റ​ർ ആ​ർ.​വാ​സു​ദേ​വ​ൻ, മ​ണി​ക​ണ്ഠ​ൻ, എ​സ്. രാ​മ​കൃ​ഷ്ണ​ൻ (എ​ഐ​ബി​ഇ​എ.) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.ക​ന​റാ​ബാ​ങ്ക് ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച് വ​ലി​യ ബാ​ങ്കു​ക​ളാ​ക്കി മാ​റ്റു​ന്ന​ത് കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം സ്റ്റേ​റ്റ് ബാ​ങ്കി​നെ ഉ​ദാ​ഹ​ര​ണ​മാ​ക്കി ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്ക് ല​യ​ന​ങ്ങ​ൾ മാ​ന്ദ്യ​ത്തി​ന് ആ​ക്കം കൂ​ട്ടു​ക​യേ​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ഇ​എ​ഫ് ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഹം​സ എ​ക്സ്. എം​എ​ൽ​എ., എ​ഐ​ടി​യു​സി, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ധ​ർ​ണ​യെ അ​ഭി​വാ​ദ്യം ചെ​യ്തു. സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും എ. ​ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.