നീ​ല​ഗി​രി​യി​ൽ ക​ന​ത്ത മ​ഴ: കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു
Tuesday, October 22, 2019 11:15 PM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി​യി​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് അ​റു​പ​ത്തി ഏ​ഴോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള 200ൽ​പ​രം പ്ര​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി,
ഇ​തി​ൽ 67 പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് അ​പ​ക​ട​സാ​ധ്യ​ത ഏ​റെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വി​ട​ത്തെ കു​ടും​ന്പ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്.
റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​സെ​ന്‍റ് ദി​വ്യ സ്കൂ​ൾ, കോ​ളേ​ജ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ക​ന​ത്ത മ​ഴ​യി​ൽ ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ൽ വെ​ള്ളം​ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ച്ച​ക്ക​റി​ക​ൾ ന​ശി​ച്ചു. ഉൗ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ്, ബോ​ട്ട് ഹൗ​സ് റോ​ഡ്, ഗ്രീ​ൻ​ഫീ​ൽ​ഡ്, കാ​ന്ത​ൾ കു​രി​ശ​ടി കോ​ള​നി, ഇ​ന്ദ്ര കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി.
ജ​ലാ​ശ​യ​ങ്ങ​ളും അ​ണ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞ നി​ല​യി​ലാ​ണ്. മേ​ട്ടു​പ്പാ​ള​യം-​ഉൗ​ട്ടി റോ​ഡി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു​വ​രി​ക​യാ​ണ്.