ആ​ദ്യ​മാ​യി എം പി കോ​ള​നി​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ തളികകല്ല് ആ​ദി​വാ​സി​ക​ൾ
Thursday, October 24, 2019 12:46 AM IST
മം​ഗ​ലം​ഡാം:​ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ എം.​പി ര​മ്യ​ഹ​രി​ദാ​സ് എം ​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മം​ഗ​ലം​ഡാം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ളു​ടെ സ​മ​ര​ഭൂ​മി​യാ​യ​മൂ​ർ​ത്തി​ക്കു​ന്നി​ലെ​ത്തി​യ എം.​പി​യെ ഉൗ​രു​മൂ​പ്പ​ൻ വേ​ലാ​യു​ധ​നും സം​ഘ​വും സ്വീ​ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന നീ​തി നി​ഷേ​ധ​ത്തി​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ എം.​പി യു​ടെ മു​ന്പാ​കെ കോ​ള​നി നി​വാ​സി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

1327 ദി​വ​സം പി​ന്നി​ട്ട ആ​ദി​വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് പൂ​ർ​ണ്ണ പി​ന്തു​ണ അ​റി​യി​ച്ച എം.​പി. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​രു​മൂ​പ്പ​നോ​ടൊ​പ്പം ക​ള​ക്ട​റെ ചെ​ന്ന് കാ​ണാ​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.തു​ട​ർ​ന്ന് ത​ളി​ക​ക്ക​ല്ല് കോ​ള​നി​യി​ലെ​ത്തി​യ എം.​പി ക്ക് ​കോ​ള​നി നി​വാ​സി​ക​ൾ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പാ​ർ​ല​മെ​ന്‍റം​ഗം ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ അ​വ​സ്ഥ​യും പോ​ത്ത​ൻ​തോ​ടി​ന് കു​റു​കെ പാ​ല​മി​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടും നേ​രി​ൽ ക​ണ്ട് ബോ​ദ്ധ്യ​പ്പെ​ട്ട എം.​പി തി​ള​ക​ക്ക​ല്ലി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​ന്നാ​ലാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും എം.​പി.​ഫ​ണ്ടി​ൽ നി​ന്നും അ​ങ്ക​ണ​വാ​ടി അ​നു​വ​ദി​ക്കു​മെ​ന്നും പ​റ​ഞ്ഞു.ഡി.​സി.​സി.​സെ​ക്ര​ട്ട​റി എ​സ്.​കൃ​ഷ്ണ​ദാ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം ശ​ശീ​ന്ദ്ര​ൻ ,അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, കെ.​വി കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ത​ണ്ട​ലോ​ട്, വാ​ർ​ഡ് മെ​ന്പ​ർ ബെ​ന്നി ജോ​സ​ഫ്, പി.​സി.​ധ​ന​ൻ, ഗ​ഫൂ​ർ, മൂ​സ​ക്കു​ട്ടി, അ​ലി, അ​രു​ണ്‍, അം​ബി​ക ര​മേ​ഷ്, അ​ന്പി​ളി ശി​വ​ദാ​സ് ഒപ്പമു​ണ്ടാ​യി​രു​ന്നു.