ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Thursday, October 24, 2019 12:46 AM IST
കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ൽ​നി​ന്നും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി·ാ​റി​യി​ല്ലെ​ങ്കി​ൽ സം​ഘ​ടി​ത സ​മ​ര​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ.

നി​ല​വി​ൽ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കും സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി മ​രു​ന്നു​വാ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ എ​ളു​പ്പ​മാ​ണ്.

പു​തി​യ സ്ഥ​ല​ത്തേ​ക്ക് ടൗ​ണി​ൽ​നി​ന്നും ഓ​ട്ടോ​യി​ൽ പോ​ക​ണം. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ​പേ​രും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. പ്രാ​യ​ധി​ക്യ​മു​ള്ള​വ​ർ വ​ർ​ധ​ക്യ​കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​നു​ചി​ത​മാ​യ സ​മ​യ​ത്ത് സ്ഥ​ലം​മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ൽ ഭൂ​രു​ഹ​ത​യു​ണ്ടെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്.2011 ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​ത്.

പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ടാ​നും സ്ഥ​ല​സൗ​ക​ര്യ​മു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് സം​ഘം സ്ഥ​ലം​മാ​റ്റ​ത്തി​നും പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കൊ​ല്ല​ങ്കോ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ്ഥ​ല​തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ഒ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ക​ത്ത് ന​ല്കി​യി​ട്ടു​ണ്ട്.

ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എം​പ്ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം​മാ​റ്റം പാ​ടി​ല്ലെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.