കോ​ഴി​മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു
Thursday, October 24, 2019 12:46 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​രി​ങ്ക​ൽ​ക്വാ​റി​യി​ലെ പാ​റ​മ​ട​യി​ൽ മ​ത്സ്യ​ഷി​യു​ടെ മ​റ​വി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച ക്വാ​റി​ക​ളി​ലെ പാ​റ​മ​ട​ക​ളി​ൽ വ​ൻ​തോ​തി​ൽ കോ​ഴി​മാ​ലി​ന്യ​വും അ​റ​വു​മാ​ലി​ന്യ​വും ത​ള്ളു​ക​യാ​യി​രു​ന്നു.
മൈ​ലാ​ന്പാ​ടം-​കാ​രാ​പ്പാ​ടം റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ ക്വാ​റി​യി​ലാ​ണ് മീ​ൻ​വ​ള​ർ​ത്തു​ന്നെ​ന്ന വ്യാ​ജേ​ന മാ​ലി​ന്യം ത​ള്ളി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. മീ​നു​ക​ൾ​ക്ക് തീ​റ്റ​യാ​യി എ​ത്തി​ച്ച കോ​ഴി​അ​റ​വ് മാ​ലി​ന്യം അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നു ന​ട​ത്തി​പ്പു​കാ​ര​ൻ വാ​ളാ​ഞ്ചി​റ നി​ബി​ന്‍റെ പേ​രി​ലാ​ണ് കു​മ​രം​പു​ത്തു​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
നോ​ട്ടീ​സ് ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് ക്വാ​റി​യി​ൽ ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം​ചെ​യ്ത് സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ച്ചു. മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നീ​രൊ​ഴു​ക്ക് ശു​ദ്ധ​ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കെ​ത്തു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം മ​ണ​ലും ക​രി​യും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും അ​ട​ങ്ങി​യ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ക്കാ​നും നി​ർദേ​ശി​ച്ചു.