ഉൗ​ർ​ജി​ത കൊ​തു​കുന​ശീ​ക​ര​ണം
Thursday, October 24, 2019 12:46 AM IST
നെ​ല്ലി​യാ​ന്പ​തി: ആ​രോ​ഗ്യ ജാ​ഗ്ര​ത-2019, ദേ​ശീ​യ കൊ​തു​കു​ജ​ന്യ​രോ​ഗ നി​യ​ന്ത്ര​ണ​പ​രി​പാ​ടി ദേ​ശീ​യ മ​ല​ന്പ​നി നി​ർ​മാ​ർ​ജ​ന​യ​ജ്ഞം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​കാ​ട്ടി​യി​ൽ​നി​ന്നും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ആ​ന​മ​ട​യി​ൽ ഇ​ന്ന​ലെ ഉൗ​ർ​ജി​ത കൊ​തു​കു നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ആ​ന​മ​ട എ​സ്റ്റേ​റ്റി​ലെ പു​തു​പ്പാ​ടി​ലെ നി​വാ​സി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
തു​ട​ർ​ന്ന് നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​ർ​ബി എ​സ് കെ ​ന​ഴ്സ് അ​ഞ്ജ​ലി വി​ജ​യ​ൻ, സ്റ്റാ​ഫ് ന​ഴ്സ് അ​നീ​ഷ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യ സു​രേ​ഷ്, ഹ​സ്ന എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആ​ന​മ​ട എ​സ്റ്റേ​റ്റി​ലെ പു​തു​പ്പാ​ടി, ക​ട​പ്പാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പാ​ടി​ക​ളി​ലും ഉൗ​ർ​ജി​ത കൊ​തു​കു ഉ​റ​വി​ട ന​ശീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.