പ്ല​സ് ടു ​ക്ലാ​സു​ക​ൾ അ​നു​വ​ദി​ച്ചു
Thursday, October 24, 2019 12:48 AM IST
ചി​റ്റൂ​ർ: പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പ്ല​സ്ടു അ​നു​വ​ദി​ച്ച​താ​യി ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. സ​യ​ൻ​സ് ഗ്രൂ​പ്പാ​ണ് അ​നു​വ​ദി​ച്ച​ത്.
നേ​ര​ത്തേ സം​സ്ഥാ​ന​ത​ല ഭാ​ഷാ​ന്യൂ​ന​പ​ക്ഷ സ​മി​തി യോ​ഗം ഈ ​സ്കൂ​ളി​ൽ പ്ല​സ്ടു അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ത് മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.
മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പ്ല​സ്ടു കോ​ഴ്സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ മോ​ഹം പൂ​വ​ണി​യാ​ൻ കാ​ര​ണ​മാ​യ​ത്. പു​തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ൻ ന​യ​പ​ര​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മേ പ​ട്ട​ഞ്ചേ​രി സ്കൂ​ളി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​വൂ എ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ല​പാ​ട് എ​ടു​ത്തി​രു​ന്ന​ത്.