ആ​ല​ത്തൂ​രി​ൽ 3100 ഏ​ക്ക​ർ പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​യോ​ജി​ത നെ​ൽ​കൃ​ഷി​യി​റ​ക്കും
Thursday, October 24, 2019 12:49 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 3100 ഏ​ക്ക​റി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​യോ​ജി​ത നെ​ൽ​കൃ​ഷി​യി​റ​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി നി​റ​യാ​ണ് നെ​ൽ​കൃ​ഷി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗം കു​റ​ച്ച് ശാ​സ്ത്രീ​യ​മാ​യ മ​ണ്ണു​പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ത്യ​മാ​യ വ​ള​പ്ര​യോ​ഗം ന​ട​ത്തി ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ നെ​ൽ​കൃ​ഷി ന​ട​ത്തി ഒ​രേ​സ​മ​യ​ത്ത് ഒ​രേ​രീ​തി​യി​ൽ ഒ​രേ സ​മ​യം വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ 1000 കി​ലോ അ​ധി​ക ഉ​ത്പാ​ദ​നം ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.
ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് മു​ന്നോ​ടി​യാ​യി കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നി​റ​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​മാ​ണ് സം​യോ​ജി​ത നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​ണ്ടാം​വി​ള​യ്ക്കു മു​ന്നോ​ടി​യാ​യി ക​നാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല സ്ഥി​തി​ഗ​തി​ക​ൾ യോ​ഗം വി​ല​യി​രു​ത്തി.
തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലൂ​ടെ ന​വം​ബ​ർ ആ​ദ്യ ആ​ഴ്ച​യോ​ടെ ക​നാ​ൽ വൃ​ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മ​ഴ​യു​ടെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ന​വം​ബ​ർ 15ന് ​മ​ല​ന്പു​ഴ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തി​നാ​ൽ വി​ള ജ​ല ക​ല​ണ്ട​റി​ന് അ​നു​സൃ​ത​മാ​യി കൃ​ഷി​യി​റ​ക്കി മാ​ർ​ച്ച് ആ​ദ്യ​വാ​രം കൊ​യ്ത്ത് ആ​രം​ഭി​ക്കാ​നും ഏ​കീ​കൃ​ത ന​ഴ്സ​റി ഒ​രു​ക്കി ഞാ​റ്റ​ടി ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
പ​റി​ച്ചു​ന​ടീ​ലി​നാ​യി തൊ​ഴി​ൽ സേ​ന​യു​ടേ​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സേ​വ​നം നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ​ന ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ജി.​ഗം​ഗാ​ധ​ര​ൻ, സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ്, സി.​ഇ​ന്ദി​ര, എം. ​വ​സ​ന്ത​കു​മാ​രി, പ​ദ്ധ​തി ക​ണ്‍​വീ​ന​ർ എം.​വി.​ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.