ഷൊ​ർ​ണൂ​രി​ന് വ്യ​വ​സാ​യ എ​സ്റ്റേ​റ്റ്
Friday, November 8, 2019 11:17 PM IST
പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​ർ വ്യ​വ​സാ​യ വി​ക​സ​ന ഏ​രി​യ​യി​ൽ വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യെ​ന്ന് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. 17 ഏ​ക്ക​ർ സ്ഥ​ല​ത്ത് 28.86 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് സ്ഥാ​പി​ക്കു​ക. നേ​ര​ത്തെ ബ​ഹു​നി​ല വ്യ​വ​സാ​യ സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.
17 ഏ​ക്ക​ർ സ്ഥ​ലം ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ സ​മു​ച്ച​യ​ത്തേ​ക്കാ​ൾ ലാ​ഭ​വും ഉ​ചി​ത​വും വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് നി​ർ​മി​ക്കു​ക​യാ​ണെ​ന്ന വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.
21.49 കോ​ടി രൂ​പ​യാ​യി​രു​ന്നു ബ​ഹു​നി​ല വ്യ​വ​സാ​യ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പി.​കെ.​ശ​ശി എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.