യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ സ്നേ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം
Monday, November 11, 2019 12:16 AM IST
മു​ണ്ടൂ​ർ:​ യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ വെ​ച്ച് ന​ട​ത്തി​യ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധാ സ​ന്പ​ർ​ക്ക പ​രി​പാ​ടി​യാ​യ സ്നേ​ഹോ​ത്സ​വം 2019 വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഏ​റ്റ​വു​മ​ധി​കം സ്നേ​ഹം ല​ഭി​ക്കേ​ണ്ട​ത് നി​സ്സ​ഹ​രാ​യി​ട്ടു​ള്ള എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​ണെ​ന്ന് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
ഡ​യ​റ​ക്ട​ർ ഫാ. ​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ഷൈ​ജു പ​രി​യാ​ത്ത്, പ്രി​ൻ​സി​പ്പാ​ൾ ഡോ.​ടോ​മി ആ​ന്‍റ​ണി, കോ​- ഓർഡി​നേറ്റ​ർ അ​സി.​പ്രഫ. ആ​ർ. രോ​ഹി​ത്ത് ആ​ശം​സക​ൾ അ​റി​യി​ച്ചു. സ്നേ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കി​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.