ര​ണ്ടും മൂ​ന്നും സ്ഥാ​നം​നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ
Wednesday, November 13, 2019 12:35 AM IST
പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ചെ​ർ​പ്പു​ള​ശേ​രി ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ജ​യം. സ്കൂ​ളി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​സു​ൽ​ത്താ​ന ജൂ​ണി​യ​ർ നാ​നൂ​റു​മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും സ​ഹോ​ദ​ര​ൻ കെ.​മു​ഹ​മ്മ​ദ് ത​മീം മൂ​വാ​യി​രം മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഇ​തേ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് കെ.​മു​ഹ​മ്മ​ദ് ത​മീം.
ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മൈ​മൂ​ന​ത്ത് മി​സ​രി​യ​യു​ടെ​യും ഓ​ട്ടോ​ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ​യും ഏ​ഴു​മ​ക്ക​ളി​ൽ ആ​റാ​മ​നാ​ണ് മു​ഹ​മ്മ​ദ് ത​മീം. ഏ​ഴാ​മ​ത്തേ​യാ​ൾ സു​ൽ​ത്താ​ന​യും. ആ​റ് സ​ഹോ​ദ​രന്മാ​രു​ടെ​യും ഏ​ക സ​ഹോ​ദ​രി​യാ​ണ് സു​ൽ​ത്താ​ന.