ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Thursday, November 14, 2019 11:10 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ തൊ​ഴി​ൽ പ​രി​ശീ​ല​ക​ർ​ക്കു​ള്ള ബ്രി​ല്യ​ൻ​സ് 2കെ19 ​ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൈാ​സൈ​റ്റി പാ​ല​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ജ​ഐ​സ്എ​സ് പാ​ല​ക്കാ​ടി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. വാ​ട്ട​ർ എ​യ്ഡ് ഇ​ന്ത്യ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഡി ജോ​സ​ഫ് സം​രം​ഭ​ക​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചും ജി​ല്ലാ​ത​ല ഉ​പ​ജീ​വ​ന സെ​ൽ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ്, ലീ​ഡ് ബാ​ങ്ക്, ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വി​ദ​ഗ്ധ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. ജെഎസ് എ​സ് പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ സി​ജു​മാ​ത്യൂ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ 25 ഓ​ളം പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ത്തു.

നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ പ​രി​ശീ​ല​ക​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തും.

ജെഎസ്എ​സ് പാ​ല​ക്കാ​ട് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ വൈ​ശാ​ഖ്, ജെ​ൻ​സ​ണ്‍ ജോ​സ്, ലൂ​യീ​സ് ജോ​ർ​ജ്, സു​ഹാ​സി​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി