ദു​രി​ത​ങ്ങ​ളു​ടെ ന​ടു​വി​ൽ തേ​ജ​സി​ന്‍റ വി​ജ​യ​ത്തി​ള​ക്കം
Thursday, November 14, 2019 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ദു​രി​ത​ങ്ങ​ളു​ടെ ന​ടു​വി​ൽ തേ​ജ​സി​ന്‍റ വി​ജ​യ​ത്തി​ള​ക്കം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​നാ​യ തേ​ജ​സാ​ണ് ദു​രി​ത​ത്തി​ലും ക​ഷ്ട​പ്പാ​ടി​ന്‍റെ​യും ന​ടു​വി​ലും നൂ​റു​മേ​നി വി​ജ​യ​ത്തി​ള​ക്കം നേ​ടി​യ​ത്.
കു​ഴ​ൽ​മ​ന്ദം എ​ച്ച്എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വിദ്യാർഥിയാണ് ​തേ​ജ​സ്. ഓ​ട്ടോ​ഡ്രൈ​വ​റാ​യ പി​താ​വ് സു​നി​ലി​ന്‍റെ ക​ഷ്ട​പ്പാ​ട് ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് തെ​ളി​ഞ്ഞു കാ​ണാ​മാ​യി​രു​ന്നു.
വൈ​കു​ന്നേ​രം​വ​രെ ഓ​ടി​ച്ചു കി​ട്ടു​ന്ന 500 രൂ​പ​കൊ​ണ്ട് കു​ടും​ബ​വും വീ​ടും പു​റ​മേ തേ​ജ​സി​ന്‍റെ നൃ​ത്ത​ത്തി​നും പ​ണം ചെ​ല​വാ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ക​ടം​വാ​ങ്ങി​യാ​യാ​ലും മ​ക​നെ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​റു​ണ്ടെ​ന്നു സു​നി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്നു.
മ​ല​ന്പു​ഴ സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​മ​ൻ​കു​ട്ടി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ക്കു​ന്ന​ത്.
കു​ഴ​ൽ​മ​ന്ദം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ൽ കു​ച്ചി​പ്പു​ടി​യി​ലും കേ​ര​ള​ന​ട​ന​ത്തി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. ബീ​ന​യാ​ണ് അ​മ്മ.
വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നാ​ണ് തേ​ജ​സി​ന്‍റെ ആ​ഗ്ര​ഹം.
ഒ​രു ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ഓ​രോ വ​ർ​ഷ​വും സ​ബ്ജി​ല്ല, ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്കാ​യി ചെ​ല​വു​വ​രു​ന്ന​ത് പി​താ​വ് സു​നി​ൽ പ​റ​ഞ്ഞു.