ഇ​രു​ന്പ​ക​ച്ചോ​ല​യി​ൽ ക​ടു​വ​യെ കാ​ടു​ക​റ്റാ​നു​ള്ള ശ്ര​മം തു​ട​ങ്ങി
Thursday, November 14, 2019 11:11 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: ഇ​രു​ന്പ​ക​ച്ചോ​ല​യി​ൽ ക​ടു​വ​യെ കാ​ട്ക​യ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കാ​ല​ത്ത് പ​ത്തു​മ​ണി​യോ​ടെ​യാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ​യെ കാ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്.
പാ​ല​ക്ക​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റേയുംയും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്ര​മം ന​ട​ന്ന​ത്. ശ്ര​മ​ത്തി​ൽ മു​പ്പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ടു​വ​യെ ക​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​രു​ന്പ​ക​ച്ചോ​ല ഇ​ഞ്ചി​ക്കു​ന്ന് മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .
പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ കൊ​ന്ന​താ​യി ക​രു​തു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. വെ​റ്റി​ല ചോ​ല​മ​ല​യു​ടെ മു​ക​ൾ​വ​ശ​ത്ത് ആ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ട​ത് .തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​സം​ഘം മ​ല​യു​ടെ മു​ക​ളി​ൽ ക​യ​റു​ക​യും പാ​റ​യു​ടെ മു​ക​ളി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട കൊ​ട്ടി​യും ക​ടു​വ​യെ മ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. തു​ട​ർ​ന്ന് മൂ​ന്നു​മ​ണി​യോ​ടെ സം​ഘം തി​രി​ച്ചെ​ത്തി.
തു​ട​ർ​ന്ന് ആ​റു​മ​ണി​യോ​ടെ വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം ക​ടു​വ​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ ഭീ​തി​യി​ൽ ആ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്തം​ഗം വി​കാ​സ് ജോ​സ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി​നോ​ദ്, റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ടു​വ​യെ ക​യ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​ത് .
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ​യെ ക​ണ്ടി​രു​ന്നു. ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി ക​ടു​വ​യെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.