അ​ട്ട​പ്പാ​ടി ഗോ​ട്ട് ഫാം സോ​ളാ​ർ പ​ദ്ധ​തി നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം 19ന്
Saturday, November 16, 2019 12:51 AM IST
പാലക്കാട്: ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019- 20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കു​ന്ന അ​ട്ട​പ്പാ​ടി ഗോ​ട്ട് ഫാം ​മെ​ഗാ​വാ​ട്ട് സോ​ളാ​ർ വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം 19 ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 ന് ​അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ടി.​കെ. നാ​രാ​യ​ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. യോ​ഗ​ത്തി​ൽ ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.