ഫ്രാ​ൻ​സി​സി​നും കു​ടും​ബ​ത്തി​നും ഇ​നി പുതിയ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം
Monday, November 18, 2019 11:01 PM IST
അ​ഗ​ളി: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഫ്രാ​ൻ​സി​സി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ട്ട​പ്പാ​ടി​യി​ൽ ശാ​ന്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മി​ച്ചു​ന​ല്കി​യ പു​തി​യ വീ​ട്ടി​ൽ ഇ​നി അ​ന്തി​യു​റ​ങ്ങാം. ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലാ​ണ് ഫ്രാ​ൻ​സി​സി​ന്‍റെ ഒ​ന്പ​തം​ഗ കു​ടും​ബ​ത്തി​ന് വീ​ട് ന​ഷ്ട​മാ​യ​ത്.

ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും കു​ളി​മു​റി​യും അ​ട​ങ്ങി​യ വീ​ടാ​ണ് ര​ണ്ടു​മാ​സം​കൊ​ണ്ട് ശാ​ന്തി നി​ർ​മി​ച്ചു ന​ല്കി​യ​ത്.​കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​റ​യി​ൽ​നി​ന്നും അ​ഞ്ച​ടി ഉ​യ​ർ​ത്തി​യാ​ണ് അ​ടി​ത്ത​റ പ​ണി​തി​രി​ക്കു​ന്ന​ത്. താ​യ്‌ലന്‍റി​ൽ​നി​ന്നും എ​ത്തി​ച്ചി​ട്ടു​ള്ള പ്രീ ​ഫാ​ബ്രി​ക്കേ​റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഭാ​വ​ന​നി​ർ​മാ​ണം. നാ​നൂ​റ്റി​യ​ന്പ​ത് ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ചെ​ല​വ്. ശാ​ന്തി മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഉ​മ പ്രേ​മ​ൻ ഫ്രാ​ൻ​സി​സി​നും കു​ടും​ബ​ത്തി​നും താ​ക്കോ​ൽ കൈ​മാ​റി. ഇ​ന്ന​ലെ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ശാ​ന്ത കു​മാ​രി, ശെ​ൽ​വി ബാ​ല​ൻ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളാ​യ പി.​സി.​ബേ​ബി, പി.​ഷ​റ​ഫു​ദീ​ൻ, കെ.​ആ​ർ.​ര​വീ​ന്ദ്ര​ദാ​സ്, ഷാ​ജു പെ​ട്ടി​ക്ക​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ മാ​ടാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.