ഹാൻസ് പിടികൂടി
Tuesday, November 19, 2019 11:24 PM IST
ആ​ല​ത്തൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​വ​ന്ന് ക​ട​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന 330 ഹാ​ൻ​സ് പാ​യ്ക്ക​റ്റു​ക​ൾ ആ​ല​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ടി​യി​ൽ എ​ടു​ത്തു.​മാ​യ​ന്നൂ​ർ തൊ​ഴു​പ്പാ​ടം കാ​ക്രാം​കാ​ട്ടി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​നൂ​പ് ഓ​ടി ര​ക്ഷ​പെ​ട്ടു.​കാ​വ​ശ്ശേ​രി കെ.​സി.​പി. സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ല​ത്തൂ​ർ എ​സ്​ഐ എം.​ആ​ർ.​അ​രു​ണ്‍​കു​മാ​ർ , സി.​പി.​ഒ.​മാ​രാ​യ പ്ര​ദീ​പ്, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.