മു​ട​പ്പ​ല്ലൂ​രി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ വാട്ടർ ടാ​ങ്ക് പൊ​ളി​ച്ചു നീ​ക്ക​ണം
Wednesday, November 20, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ പെ​ട്രോ​ൾ പ​ന്പി​ന​ടു​ത്തെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കി സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് പു​തി​യ വാ​ട്ട​ർ​ടാ​ങ്ക് നി​ർ​മ്മി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ലാ​ഹ​ര​ണ​പ്പെ​ട്ട ടാ​ങ്ക് ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ടാ​ങ്കി​നെ താ​ങ്ങി നി​ർ​ത്തു​ന്ന നാ​ല് പി​ല്ല​റു​ക​ളു​ടെ​യും കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന് ക​ന്പി​ക​ൾ തു​രു​ന്പി​ച്ച നി​ല​യി​ലാ​ണ്.
ടാ​ങ്കി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് രേ​ഖാ​മൂ​ല​വും അ​ല്ലാ​തെ​യും പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി യെ​ടു​ക്കാ​തെ ത​ക​ർ​ന്ന് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ങ്കി​ൽ വെ​ള്ളം​ക​യ​റ്റി​യാ​ണ് ഇ​പ്പോ​ഴും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​കെ.​അ​ബ്ദു​ള്ള പ​റ​ഞ്ഞു.