ജന്മദി​നം ആ​ച​രി​ച്ചു
Wednesday, November 20, 2019 10:46 PM IST
പാ​ല​ക്കാ​ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 103-ാം ജന്മ​ദി​നം ടൗ​ണ്‍ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ഒ​ല​വ​ക്കോ​ട് സാ​യി ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു ഇ​ന്ദി​രാ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, റി​യാ​സ് ഒ​ല​വ​ക്കോ​ട,് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ജ​ലാ​ൽ ത​ങ്ങ​ൾ, തോ​മ​സ് മാ​സ്റ്റ​ർ, കെ.​എ​ൻ.​സ​ഹീ​ർ, സി.​നി​ഖി​ൽ, ഉ​മ, ഷെ​രീ​ഫ് റ​ഹ്മാ​ൻ, റി​യാ​സ് ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു

അ​ഗ​ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​റ ഗ​വ.​യു.​പി സ്കൂ​ൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് അം​ഗീ​കൃ​ത ക​രാ​റു​കാ​രി​ൽ നി​ന്നും ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു. ദ​ർ​ഘാ​സ് 22 ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ ജി​ല്ലാ ഓ​ഫീ​സ​ർ, ഭൂ​ജ​ല വ​കു​പ്പ്, മു​നി​സി​പ്പ​ൽ ടി.​ബി കോം​പ്ല​ക്സ്, പാ​ല​ക്കാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും.
അ​ന്നേ​ദി​വ​സം വൈ​കീ​ട്ട് നാ​ലി​ന് തു​റ​ക്കും. 2800 രൂ​പ​യാ​ണ് നി​ര​ത​ദ്ര​വ്യം. ഫോ​ണ്‍ 0491 2528471.

ക​ര​യോ​ഗം

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര എ​ൻ​എ​സ് എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ആ​ല​ത്തൂ​ർ ചി​റ്റൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബാ​ല​ച​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​ന്ദ​ര​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​നാ​രാ​യ​ണ മേ​നോ​ൻ, ജ​യ​പ്ര​സാ​ദ്, വി​ജ​യ​നാ​ഥ​ൻ, ഗീ​താ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി.​വേ​ണു​ഗോ​പാ​ൽ- പ്ര​സി​ഡ​ന്‍റ്, മ​ധു​സൂ​ദ​ന​ൻ-​സെ​ക്ര​ട്ട​റി, വാ​സു​ദേ​വ​ൻ-​ട്ര​ഷ​റ​ർ, വ​നി​താ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യി എ.​ജി.​കു​മാ​രി-​പ്ര​സി​ഡ​ന്‍റ്, കെ.​പി.​ഗീ​താ​മ​ണി- സെ​ക്ര​ട്ട​റി, കെ.​കാ​ർ​ത്ത്യാ​യ​നി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.