അ​ഗ്നി ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഷോ ഇന്ന് നെന്മാറ​യി​ൽ
Wednesday, November 20, 2019 11:03 PM IST
പാ​ല​ക്കാ​ട്: അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ അ​ഗ്നി ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഷോ 21​ന് നെന്മാറ​യി​ൽ ന​ട​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് ധ​ന​ല​ക്ഷ്മി തീ​യേ​റ്റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി വ​യ​ലാ​റി​ന്‍റെ പ്രി​യ​പ​ത്നി ഭാ​ര​തി ത​ന്പു​രാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​വ് സൂ​ര്യ സ്റ്റേ​ജ് ഷോ​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി യു​വ​ജ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി ല​ക്ഷ്യം​വ​ച്ചു​ള്ള പ​രി​പാ​ടി​യാ​ണ് അ​ഗ്നി.
120 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​സം​ഗീ​ത നൃ​ത്ത​നി​ശ​യി​ൽ പാ​രി​സ് ല​ക്ഷ്മി, രൂ​പ ര​വീ​ന്ദ്ര​ൻ, ദീ​പ്തി വി​ധു പ്ര​താ​പ്, ശ്രീ​ജി​ത്ത് ശി​വാ​ന​ന്ദ​ൻ, വി​ധു പ്ര​താ​പ്, ദു​ർ​ഗ വി​ശ്വ​നാ​ഥ് തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രും ന​ർ​ത്ത​ക​രും അ​ണി​നി​ര​ക്കും.