ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​നം; ക​ർ​ഷ​ക​കൂ​ട്ടാ​യ്മ ഇ​ന്ന്
Wednesday, November 20, 2019 11:03 PM IST
അ​ഗ​ളി: ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് ക​ർ​ഷ​ക​രെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ക​ർ​ഷ​ക​കൂ​ട്ടാ​യ്മ ഇ​ന്നു​ച്ച ക​ഴി​ഞ്ഞു മൂ​ന്നി​ന് നെ​ല്ലി​പ്പ​തി സെ​ന്‍റ് ആ​ന്‍റ​ണി​സ് ദേ​വാ​ല​യ​ത്തി​ൽ ചേ​രും. ക​ർ​ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റി​ന്‍റെ സം​രം​ഭ​മാ​യ വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കേ​ര​ള (വി​എ​ഫ്പി​സി​കെ)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വി​ല​ത്ത​ക​ർ​ച്ച​യും മ​ധ്യ​വ​ർ​ത്തി​ക​ളു​ടെ ചൂ​ഷ​ണ​വും ക​ർ​ഷ​ക​ന്‍റെ നി​ല​നി​ല്പി​നെ ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പി​ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​എ​ഫ്പി​സി​കെ യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ട്ട​പ്പാ​ടി ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി അ​റി​യി​ച്ചു. വി​എ​ഫ്പി​സി​കെ പാ​ല​ക്കാ​ട് ജി​ല്ലാ ഡെ​പ്യു​ട്ടി മാ​നേ​ജ​ർ അ​ബ്ദു​ൾ ബാ​രി ഇ​ന്ന് നെ​ല്ലി​പ്പ​തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ല്കും.