കെ​ട്ടി​ട നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി: ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ പാ​ലാ​യ​ന​ത്തി​നൊ​രു​ങ്ങു​ന്നു
Tuesday, December 3, 2019 12:00 AM IST
ക​ഞ്ചി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ ഉ​യ​രു​ന്ന​ത് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്പോ​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പാ​ലാ​യ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കേ​ര​ള​ത്തി​ലാ​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണു​ള്ള​ത്.
നേ​ര​ത്തെ ഹോ​ട്ട​ലു​ക​ൾ, ക​ന്പ​നി​ക​ൾ, വ്യ​വ​സാ​യ​ശാ​ല​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യം ഏ​റെ​യാ​ണ്.
സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ള്ള​ത് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ്.
നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ് ടി​യും ക​ട​ന്ന് പ​ച്ച​പി​ടി​ച്ചു വ​ന്ന ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ൽ സി​മ​ന്‍റി​ന്‍റെ വി​ല​യ്ക്കൊ​പ്പം ഇ​ത​ര സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ന്ന​താ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്ന​ത്. സം​സ്ഥാ​ന് ആ​ദ്യ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ സ​ർ​ക്കാ​ർ താ​മ​സ​സ്ഥ​ല​മാ​യ ക​ഞ്ചി​ക്കോ​ട്ടെ അ​പ്നാ​ഘ​റി​ൽ ഏ​ക​ദേ​ശം 60-ഓ​ളം ഭാ​യി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു.
സം​സ്ഥാ​ന​ത്തു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ൽ കൂ​ടു​ത​ലും ബം​ഗാ​ൾ, ഒ​റീ​സ, ആ​സാം, യു​പി, ബീ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണെ​ന്നി​രി​ക്കെ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വി​ക്കു​ന്ന​ത് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണെ​ന്ന​തു പ​രി​താ​പ​ക​രം. 90 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​രാ​ണ് കേ​ര​ള​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് ഭാ​യി​മാ​ർ തി​രു​ത്തി കു​റി​ക്കു​ക​യാ​ണ്.
സം​സ്ഥാ​ന​ത്ത് അ​നു​ദി​നം കൂ​ണു​പോ​ലെ വ​ള​രു​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ്, ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക​ൾ​ക്കു കീ​ഴി​ൽ ഉ​യ​രു​ന്ന വി​ല്ല​ക​ൾ​ക്കും ഫ്ളാ​റ്റു​ക​ൾ​ക്കും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ​ക്കു​മെ​ല്ലാം സൈ​റ്റു​ക​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​മാ​ണ്.
ലൈ​ഫ് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ന​ല്കു​ന്ന വീ​ടി​ന് നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നി​രി​ക്കെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല ഉ​യ​രു​ന്ന​തും പ​ല​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സി​മ​ന്‍റ്, ക​ന്പി, ഇ​ഷ്ടി​ക, ക​രി​ങ്ക​ൽ, മ​ണ​ൽ, എം.​സാ​ന്‍റ്, മെ​റ്റ​ൽ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യും ഉ​യ​രു​ന്ന​താ​ണ് പ​ല ക​ന്പ​നി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.
എ​ന്നാ​ൽ മ​ല​യാ​ളി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ഷാ​വ​ർ​ഷം വേ​ത​ന വ​ർ​ധ​ന ന​ട​ക്കു​ന്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കി​ത് അ​ന്യ​മാ​ണ്. സം​സ്ഥാ​ന​ത്തെ കെ​ട്ടി​ട നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ക​ന്പ​നി​ക​ൾ​ക്കു​മെ​ല്ലാം സം​ഘ​ട​ന​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ര​ക്ഷ​ണ​വും ന​ല്കു​ന്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ലും ആ​രും ചോ​ദി​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
കെ​ട്ടി​ട നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്തി​ട​ത്തോ​ളം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ​നി​ന്ന് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു പോ​വാ​നാ​കാ​തെ ല​ക്ഷ​ക്ക​ണ​ക്കി​നു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തു​നി​ന്നും സ്വ​ന്തം നാ​ട്ടി​ലേ​ക്കു കൂ​ടു​മാ​റാ​നൊ​രു​ങ്ങു​ന്ന​ത്.