കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്ത​ൽ: റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ
Tuesday, December 3, 2019 11:06 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പു​തി​യ പാ​ല​ത്തി​നു​സ​മീ​പം ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലാ​യി അ​ന​ധി​കൃ​ത​മാ​യി ഏ​ക്ക​ർ ക​ണ​ക്കി​നു കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്തി​യ​തു സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ടു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ടിൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.വ​ട​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​ക​ത്തി​യ ഭൂ​പ്ര​ദേ​ശം. നി​ലം നി​ക​ത്തി​യ​തി​നെ​തി​രെ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ​ഡി​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. സ്റ്റോ​പ്പ് മെ​മ്മോ ന​ല്ക​ണ​മെ​ന്ന റി​ക്വ​സ്റ്റും ന​ല്കി​യി​രു​ന്ന​താ​യി കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കു​റ​ച്ചു സ്ഥ​ല​ത്തി​നു ന​ല്കി​യ ഫി​ല്ലിം​ഗ് അ​നു​മ​തി​യി​ൽ പ്ര​ദേ​ശം മു​ഴു​വ​ൻ മ​ണ്ണി​ട്ടു നി​ക​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.