ആ​ഫ്രി​ക്ക​ൻ മു​ഷി വ​ള​ർ​ത്തി​യ​തി​ന് കേ​സെ​ടു​ത്തു
Tuesday, December 3, 2019 11:08 PM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ നി​രോ​ധി​ത ആ​ഫ്രി​ക്ക​ൻ മു​ഷി വ​ള​ർ​ത്തു​ന്ന​താ​യ പ​രാ​തി​യി​ൽ തോ​പ്പു​ട​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു . മേ​നോ​ൻ​പ​ാറ മു​ത്തു​പ്ര​കാ​ശി​നെ​തിരെ​യാ​ണ് കേ​സ്സെ​ടു​ത്തത്. വേ​ല​ന്താ​വ​ളം പ്രേം​ജി​ത്താ​ണ് പ​രാ​തി ന​ൽ​കി​യത്. മു​ത്തു കൃ​ഷ്ണ​ന്‍റെ തോ​പ്പി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​റു കു​ള​ങ്ങ​ൾ നി​ർ​മ്മി​ച്ച് ആ​ഫ്രി​ക്ക​ൻ മു​ഷി വ​ള​ർ​ത്തു​ന്ന​താ​യാ​ണ് പ​രാതി. മീ​നു​ക​ൾ​ക്ക് തീ​റ്റ​ക്കാ​യി മാം​സ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ ജ​ല​സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​വു​ന്ന​താ​യും പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ആ​ഫ്രി​ക്കൻ ​മു​ഷി വ​ള​ർ​ത്ത​ലി​നെ​തി​രെ ജ​ന​കീ​യ പ്രതി​ഷേ​ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാണ് കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മു​ഷി വ​ള​ർ​ത്ത​ലി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.