ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Friday, December 6, 2019 12:58 AM IST
ആ​ല​ത്തൂ​ർ: ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ആ​ല​ത്തൂ​ർ ബി​ആ​ർ​സി​യി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​ജി ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​സ് എ​സ് കെ ​ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​കെ.​നൗ​ഷാ​ദ​ലി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി ​വി അ​ഞ്ജ​ലി മേ​നോ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി ബാ​ബു, പ​വി​ത്ര​ൻ, യു.​സ​ലിം അ​സീ​സ്, ഷി​ബി ജോ​സ​ഫ്, പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ചേ​ത​ന സാം​സ്കാ​രി​ക​വേ​ദി​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ജീ​ഷ്യ​ൻ പ്രേം​ദാ​സി​ന്‍റെ മാ​ജി​ക് അ​വ​ത​ര​ണ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ന്നു. ബി​പി​ഒ എ.​അ​ലി​യാ​ർ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ ബി​ന്യാ​മി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.