കു​രു​മു​ള​ക് വ​ള്ളി​ക​ൾ​ക്കു മ​ഞ്ഞ​ളി​പ്പു രോ​ഗ​ബാ​ധ; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Saturday, December 7, 2019 11:23 PM IST
വ​ട​ക്ക​ഞ്ചേ​രി: വി​ള​വു കു​റ​വി​നൊ​പ്പം കു​രു​മു​ള​കു​വ​ള്ളി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മ​ഞ്ഞ​ളി​പ്പു രോ​ഗ​ബാ​ധ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഇ​ല​ക​ൾ പ​ഴു​ത്ത് കൊ​ഴി​യു​ന്ന​തി​നു പി​ന്നാ​ലെ മൂ​പ്പെ​ത്ത​റാ​യ മു​ള​കു​തി​രി​ക​ളും കൊ​ഴി​യു​ന്ന​താ​ണ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മ​ഴ നീ​ണ്ടു​നി​ന്ന​പ്പോ​ൾ കു​രു​മു​ള​കു തോ​ട്ട​ങ്ങ​ളെ​ല്ലാം പ​ച്ച​ക്കാ​ടു​പോ​ലെ​യാ​യി​രു​ന്നു. പു​തി​യ ഇ​ല​ക​ൾ നി​റ​ഞ്ഞ് കാ​ടു​മൂ​ടി. ഇ​തി​നാ​ൽ ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞു. പാ​ല​ക്കു​ഴി​പോ​ലെ കു​രു​മു​ള​കി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ഒ​രു​വ​ർ​ഷ​ത്തെ കു​ടും​ബ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് പു​തി​യ രോ​ഗ​ബാ​ധ ഭീ​ഷ​ണി ആ​ഘാ​തം ഏ​ല്പി​ക്കു​ക. റ​ബ​ർ ഉ​ണ്ടെ​ങ്കി​ലും പാ​ല​ക്കു​ഴി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലു​മു​ള്ള വി​ള​യാ​ണ് കു​രു​മു​ള​ക്.

ജ​നു​വ​രി​യോ​ടെ മു​ള​കി​ന്‍റെ വി​ള​വെ​ടു​പ്പ് കാ​ല​മാ​കും. രോ​ഗ​ബാ​ധ​യും ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​യു​മെ​ല്ലാം ഈ ​ക​റു​ത്ത പൊ​ന്നി​ന്‍റെ ഭാ​വി​യും അ​ത്ര ശോ​ഭ​ന​മ​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. എ​ങ്കി​ലും മ​റ്റും വി​ള​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കു​രു​മു​ള​ക് ത​ന്നെ​യാ​ണ് മെ​ച്ചം എ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്.