വ​ർ​ഷ എ​സ്.​കു​മാ​റി​ന് ജെ​സി​ഐ ദേ​ശീ​യ പു​ര​സ്കാ​രം
Saturday, December 7, 2019 11:23 PM IST
പാ​ല​ക്കാ​ട്: നാ​ഗ്പൂ​രി​ൽ ന​ട​ന്ന ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ ജെ​സി​ഐ പാ​ല​ക്കാ​ടി​ലെ വ​ർ​ഷ എ​സ്.​കു​മാ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പു​തി​യ ജെ​സി​ഐ അം​ഗ​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി. 2018ൽ ​അം​ഗ​മാ​യ വ​ർ​ഷ ഡ​യ​റ​ക്ട​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്, എ​ഡി​റ്റ​ർ എ​ന്നീ പ​ദ​വി​ക​ളി​ൽ പ്ര​ക​ടി​പ്പി​ച്ച മി​ക​വി​നെ​യും നേ​തൃ​ത്വം ന​ല്കി​യ പൊ​തു​ജ​ന​സ​ന്പ​ക്ക, സാ​മൂ​ഹ്യ​സേ​വ​ന, വ്യ​ക്തി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്. ജെ​സി​ഐ പാ​ല​ക്കാ​ടി​ന്‍റെ ബു​ള്ള​റ്റി​ൻ കാ​ലി​ഡോ​സ്കോ​പ്പ് മി​ക​ച്ച ബു​ള്ള​റ്റി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശി​രീ​ഷ് ദ​ണ്ഡു പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.