പു​തു​പ്പ​രി​യാ​രം പ്ലാ​ന്‍റി​ൽ​ നി​ന്നും ഇ​നി സ​മൃ​ദ്ധി വ​ളം
Saturday, December 7, 2019 11:25 PM IST
പു​തു​പ്പ​രി​യാ​രം: പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ, ക​ല്യാ​ണ​മ​ണ്ഡ​പം, ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ളം സ​മൃ​ദ്ധി​യെ​ന്ന പേ​രി​ൽ ബ്രാ​ന്‍റ​ഡ് ഉ​ത്പ​ന്ന​മാ​ക്കി.

പ്ലാ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​വ​കു​പ്പ് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കു വ​ളം കൈ​മാ​റി​യാ​ണ് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ​ത്. ആ​ദ്യ സം​രം​ഭ​ത്തി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ വ​ള​മാ​ണ് ന​ല്കി​യ​ത്. ഒ​രു കി​ലോ വ​ള​ത്തി​ന് വി​ല​യാ​യി പ​തി​ന​ഞ്ചു രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്. പ്ലാ​ന്‍റി​ലെ വ​ളം ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ദീ​പ്തി​യും പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രും പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​സ​ന്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശോ​ഭ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വി.​ആ​ർ.​രാ​ജേ​ഷ്, സു​ദേ​വ​ൻ, സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ജ്യോ​തി, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ പി.​വി.​സ​ഹ​ദേ​വ​ൻ, ഐ​ആ​ർ​ടി​സി ഹ​രി​ത​സ​ഹാ​യം പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.