നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഗൂ​ഗി​ൾ മാ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, December 10, 2019 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഗൂ​ഗി​ൾ മാ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളെ വേ​ഗ​ത്തി​ൽ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഗൂ​ഗി​ൾ മാ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ൽ 9000 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ച് അ​ധി​കൃ​ത​ർ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കും.
നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഗൂ​ഗി​ൾ മാ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ വേ​ഗം ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വേ​ഗം എ​ത്തി​ച്ചേ​ർ​ന്ന് ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗം പൂ​ർ​ത്തി​യാ​കു​മെ​ന്നും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ പ​റ​ഞ്ഞു.