സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് എ​ല്ലാ ബ​സു​ക​ളും വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും
Tuesday, December 10, 2019 11:36 PM IST
പാലക്കാട്: സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ​യും എ​ല്ലാ ലൈ​ൻ ബ​സു​ക​ളും വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ർ.​ടി.​ഒ​ക്ക് ക​ത്ത് ന​ൽ​കാ​ൻ പാ​ല​ക്കാ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​ന​മാ​യി.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​ട്ട​മൈ​താ​നം എ​സ്.​ബി.​ഐ ജം​ഗ്ഷ​ൻ മു​ത​ൽ മേ​പ്പ​റ​ന്പ് ജം​ഗ്ഷ​ൻ വ​രെ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രൊ​ജ​ക്ട് നി​ർ​മി​ച്ച റോ​ഡു​ക​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി.​ഡ​ബ്യു.​ഡി റോ​ഡ് വി​ഭാ​ഗ​ത്തി​ന് ഇ​ത് സം​ബ​ന്ധി​ച്ച് ക​ത്തു ന​ൽ​കും.

വി​ക്ടോ​റി​യ കോ​ളെ​ജി​ന​ടു​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടോ​ൾ ബൂ​ത്ത് പൊ​ളി​ച്ച് നീ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.