വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ അ​പാ​യ സാ​ധ്യ​ത​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​റ്റും വേ​ലി​കെ​ട്ട​ണം
Tuesday, December 10, 2019 11:37 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ അ​പാ​യ സാ​ധ്യ​ത​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​റ്റും വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ടൗ​ണി​ൽ ഏ​റെ തി​ര​ക്കേ​റി​യ ബ​റോ​ഡ ബാ​ങ്കി​നു സ​മീ​പ​മാ​ണ് അ​പാ​യ​ക​ര​മാ​യ നി​ല​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റു​ള്ള​ത്. ഇ​തി​നോ​ടു ചേ​ർ​ന്നാ​ണ് ആ​ളു​ക​ൾ കാ​ൽ​ന​ട​യാ​യി പോ​കു​ന്ന​ത്.

വ​ലി​യ വൈ​ദ്യു​ത​പ്ര​വാ​ഹ​മോ മ​റ്റോ ഉ​ണ്ടാ​യാ​ൽ ഇ​തി​നി​ട​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വ​നി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഇ​രു​ന്പു​ഗോ​വ​ണി​യും ഇ​തി​നോ​ടു ചേ​ർ​ന്നാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വേ​ലി​കെ​ട്ടി ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം സ്വീ​ക​രി​ക്ക​ണം.