സ്റ്റു​ഡ​ന്‍റ്സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Friday, December 13, 2019 12:24 AM IST
ഒ​റ്റ​പ്പാ​ലം: പി.​കെ.​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ സ്റ്റു​ഡ​ന്‍റ്സ് ലൈ​ബ്ര​റി ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ക്ഷ കോ​ള​ജ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച വി​വി​ധ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​കൃ​തി​ക​ളാ​ണ് ലൈ​ബ്ര​റി​യി​ലു​ള്ള​ത്. ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യാ​റാ​ക്കി​യ ന്യൂ​സ് ലെ​റ്റ​റും റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​കാ​ശ​നം ചെ​യ്തു.

നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി കൃ​ഷ്ണ​ദാ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​ശാ​ല​യു​ടെ സാ​ര​ഥി ടി.​വി.​ഭാ​സ്ക​ര​പ​ണി​ക്ക​ർ, പി.​കെ.​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഡോ. ​ആ​ർ.​സി.​കൃ​ഷ്ണ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്താ, സ​മീ​ക്ഷ കോ​ള​ജ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ മു​സ​മ്മി​ൽ, ഡോ. ​ജ​ഗ​ത് ലാ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ഭാ​സ്ക​ര​പ​ണി​ക്ക​ർ ച​ട​ങ്ങി​ൽ ലൈ​ബ്ര​റി​യി​ലേ​ക്ക് 101 പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു.