ക​ള​ക്ടേ​ഴ്സ്@​സ്കൂ​ൾ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, December 14, 2019 12:58 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ഹ​രി​ത കേ​ര​ളം ആ​ശ​യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക​ള​ക്ടേ​ഴ്സ്@​സ്കൂ​ൾ പ​ദ്ധ​തി​ക്ക് പു​ലാ​പ്പ​റ്റ എം​എ​ൻ​ക​ഐം​ജി​എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്ക​മാ​യി.​പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കി​ലെ പ്ര​ഥ​മ വി​ദ്യാ​ല​യ​മാ​ണി​ത്.​
വി​ദ്യാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തും ശു​ചി​ത്വ ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം സ്വ​ന്തം വീ​ട്ടി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.​
പ​ദ്ധ​തി​യു​ടെ​ന​ട​ത്തി​പ്പി​നാ​യു​ള്ള വി​ദ്യാ​ല​യ​സ​മി​തി​യു​ടെ​രൂ​പീ​ക​ര​ണ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ​- ഓർഡി​നേ​റ്റ​ർ കെ.​വാ​സു​ദേ​വ​ൻ പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് മെ​ന്പ​ർ സി.​രാ​ജ​ൻ,പ്രി​ൻ​സി​പ്പ​ൽ ജി​ജി സെ​ബാ​സ്റ്റ്യ​ൻ,ഹെ​ഡ്മി​സ്ട്ര​സ് സ​ലീ​ന ബീ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി​ന​യ​കു​മാ​ർ. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ:​സു​നീ​റ, ജി​ഇ​ഒ കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.