അ​നു​യാ​ത്ര ക്യാ​ന്പ​യി​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു
Saturday, December 14, 2019 12:58 AM IST
പാലക്കാട്: ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം അ​നു​യാ​ത്ര ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ​യും, കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു . പാ​ല​ക്കാ​ട് പി.​എം.​ജി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ എം. ​സ​ന്തോ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ​ല അ​ധ്യ​ക്ഷ​യാ​യി .കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ മൂ​സ പ​തി​യി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ക്യാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ മി​ക​ച്ച അ​ധ്യാ​പ​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ച​ന്ദ്ര​മോ​ഹ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശം ന​ൽ​കി.