വ​നം​വ​കു​പ്പി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജ്ജ​മാ​യ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കും: മ​ന്ത്രി കെ.​രാ​ജു
Saturday, December 14, 2019 11:21 PM IST
പാ​ല​ക്കാ​ട്: പ്ര​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടി സ​ജ്ജ​മാ​യ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സം​ഘ​ത്തെ വ​നം​വ​കു​പ്പി​ൽ രൂ​പീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു പ​റ​ഞ്ഞു.
വാ​ള​യാ​ർ ഫോ​റ​സ്റ്റ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കുക​യാ​യി​രു​ന്നു മ​ന്ത്രി. വ​ന്യ​ജീ​വി​ക​ളും മ​നു​ഷ്യ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​കൂ​ട്ട​ർ​ക്കും ദോ​ഷ​മി​ല്ലാ​ത്ത രീ​തി​യി​ൽ നേ​രി​ടാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ഒ​രു വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കും.
കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് അ​ധി​കാ​രം ന​ല്കു​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ല​ഘൂ​ക​രി​ച്ച​താ​യും വ​കു​പ്പി​ന് തോ​ക്കു​വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 400 മീ​റ്റ​ർ സി​ന്ത​റ്റി​ക്ക് ട്ര​ക്ക്, നീ​ന്ത​ൽ​കു​ളം, ഫ​യ​ർ റേ​ഞ്ച്, എ​ന്നി​വ ഉ​ൾ​പ്പെ​ടെ വാ​ള​യാ​റി​ലും അ​രി​പ്പ​യി​ലു​മാ​യു​ള്ള ര​ണ്ടു പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​വ​ർ​ഷ​ത്തി​ന​കം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ബാ​സ്ക​റ്റ് ബോ​ൾ, വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടു​ക​ൾ, ജിം​നേ​ഷ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 1961ലാ​ണ് വാ​ള​യാ​റി​ൽ വ​നം​വ​കു​പ്പി​ലെ സ്റ്റാ​ഫു​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.