വി​ശ്വാ​സ് സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Thursday, January 16, 2020 10:59 PM IST
പാ​ല​ക്കാ​ട്: കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ൾ​ക്കും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നും ഇ​ര​ക​ളാ​യ​വ​ർ​ക്ക് അ​റി​വും ക്ഷേ​മ​വും സ​ഹാ​യ​വും ന​ല്കാ​നു​ള്ള കൂ​ട്ടാ​യ്മ​യാ​യി പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സി​ന്‍റെ ഏ​ഴാം വാ​ർ​ഷി​കം.
ഏ​ഴു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​ത​മു​ള്ള സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. മു​ൻ ഐ​ജി​യും വി​ശ്വാ​സി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ വി.​എ​ൻ.​രാ​ജ​ൻ, മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​ർ​ക്കു ന​ല്കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.
വി​ശ്വാ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ശ്വാ​സി​ന്‍റെ ശാ​ഖ​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​രു​ടെ ക്ഷേ​മ​ശാ​സ്ത്ര​മാ​യ വി​ക്ടി​മോ​ള​ജി​യു​ടെ ഭാ​ര​ത​ത്തി​ലെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വി.​എ​ൻ.​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ശ്വാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​ശാ​ന്താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​ർ​ജ്, മ​നോ​ജ്. ശി​വ​ദാ​സ് മേ​നോ​ൻ, സു​ധി​ർ രാ​ജ​ൻ, ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ് സെ​ക്ര​ട്ട​റി പി.​പ്രേം​നാ​ഥ് സ്വാ​ഗ​ത​വും വി​ശ്വാ​സ് വോ​ള​ണ്ടി​യ​ർ ലേ​ഖ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.