അ​ട്ട​പ്പാ​ടി പ്ര​സ് കൗൺസിൽ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
Thursday, January 16, 2020 11:03 PM IST
അ​ഗ​ളി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ത​ന​ത് ശൈ​ലി​യു​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന അ​ട്ട​പ്പാ​ടി പ്ര​സ് കൗൺസിൽ വാ​ർ​ഷി​കം നാ​ളെ രാ​വി​ലെ 9:30ന് ​അ​ഗ​ളി ഇ​എം​എ​സ് ടൗ​ണ്‍ ഹാ​ളി​ൽ ആ​രം​ഭി​ക്കും. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന വാ​ർ​ഷി​ക​സ​മ്മേ​ള​നം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് കാ​ളി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ര​ത്തി​ന രാ​മ​മൂ​ർ​ത്തി, ജ്യോ​തി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി ​രാ​ധാ​കൃ​ഷ്ണ​ൻ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സി.​പി.​ബാ​ബു, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, ബി​ജെ​പി മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​നി​വാ​സ​ൻ, പാ​ല​ക്കാ​ട് പ്ര​സ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ല​ത്തീ​ഫ് ന​ഹാ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് ഷോ​ള​യൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബ​ഷീ​ർ മാ​ടാ​ല ന​ന്ദി​യും പ​റ​യും.
ഇ​രു​പ​തു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന ദേ​ശാ​ഭി​മാ​നി അ​ഗ​ളി ലേ​ഖ​ക​ൻ പി.​എ​സ്.​പ​ദ്മ​ദാ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് പൗ​ര​ത്വം, മാ​ധ്യ​മം,സ്വാ​ത​ന്ത്ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ സെ​മി​നാ​ർ ന​ട​ക്കും. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.