മൂ​ന്നു പ​ശു​ക്ക​ൾ ച​ത്തു
Wednesday, January 22, 2020 12:15 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി കു​റു​ക്ക​ൻ​കു​ണ്ട് പ​റ​വ​ള​വി​ൽ ഒ​രു​വീ​ട്ടി​ലെ മൂ​ന്നു​പ​ശു​ക്ക​ൾ ച​ത്തു. ഞാ​യ​റാ​ഴ്ച പ​ക​ലും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യാ​ണ് പ​ശു​ക്ക​ൾ ച​ത്ത​ത്. പാ​റ​വ​ള​വ് കോ​ച്ചി​ലാ​ത്ത് വീ​ട്ടി​ൽ ബീ​ന ബി​ജു​വി​ന്‍റെ എ​ട്ടു ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​റ​വ​പ്പ​ശു​വും ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ര​ണ്ടു പ​ശു​ക്ക​ളു​മാ​ണ് ഇ​വ​ർ​ക്കു ന​ഷ്ട​മാ​യ​ത്. പെ​ട്ടെ​ന്ന് തീ​റ്റ​യെ​ടു​ക്കാ​താ​വു​ക​യും പ​നി​പി​ടി​പെ​ടു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ വെ​റ്റി​ന​റി ഡോ​ക്ട​റെ വ​രു​ത്തി ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ശു​ക്ക​ൾ മൂ​ന്നും പി​ട​ഞ്ഞു​വീ​ണ് ച​ത്തു. വി​ഷ​പ്പു​ല്ലു​ക​ൾ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ഗ​ളി വെ​റ്റി​ന​റി സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​ന​വീ​ൻ പ​റ​ഞ്ഞു. ഇ​ന്ന് പാ​ല​ക്കാ​ട് നി​ന്നും വെ​റ്റി​ന​റി വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഡോ. ​ന​വീ​ൻ അ​റി​യി​ച്ചു പ​ശു​ക്ക​ൾ ന​ഷ്ട​മാ​യ​തോ​ടെ ബീ​ന ബി​ജു​വി​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് നി​ല​ച്ച​ത്. തൊ​ഴു​ത്തി​ൽ ശേ​ഷി​ക്കു​ന്ന ര​ണ്ടു പ​ശു​ക്ക​ളും അ​വ​ശ​രാ​ണ്. ഇ​വ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി​യ​താ​യും ഡോ​ക്ട​ർ അ​റി​യി​ച്ചു.