മ​ല​ന്പു​ഴ കൃ​പ​സ​ദ​ൻ ഹോം ഡേ ആ​ഘോ​ഷം ഇ​ന്ന്
Friday, January 24, 2020 12:37 AM IST
മ​ല​ന്പു​ഴ: മ​ക്ക​ളും മ​രു​മ​ക്ക​ളും ബ​ന്ധു​മി​ത്രാ​ദി​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​ശാ​കേ​ന്ദ്ര​മാ​യ മ​ല​ന്പു​ഴ കൃ​പാ​സ​ദ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഹോം​ഡേ ആ​ഘോ​ഷം ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് രൂ​പ​താ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൃ​പാ​സ​ദ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രി​യ​വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വാ​ഴ​പ്പി​ള്ളി​ൽ, മേ​രി​യ​ൻ പ്രൊ​വി​ഷ്യാ​ൽ കൗ​ണ്‍​സി​ൽ സി​സ്റ്റ​ർ ലി​ല്ലി സി​എ​ച്ച്എ​ഫ്, കൃ​പാ​സ​ദ​ൻ പ്ര​തി​നി​ധി എ​ൽ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കും.

ദേ​ശീ​യ ബാ​ലി​ക ദി​നാ​ച​ര​ണം ഇന്ന്

പാലക്കാട്: ​ദേ​ശീ​യ ബാ​ലി​കാ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​കോ​ട്ട​മൈ​താ​ന​ത്തു​ള​ള ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. നി​ർ​വ്വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി അ​ദ്ധ്യ​ക്ഷ​യാ​വും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​യ്ക്ക്1.30 മു​ത​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഫ്ളാ​ഷ് മോ​ബും സ്കി​റ്റും അ​വ​ത​രി​പ്പി​ക്കും.