ചി​റ്റൂ​ർ കോ​ള​ജിൽ സം​രം​ഭ​ക​ത്വ വി​ക​സ​ന വി​ദ​ഗ്ധ പ്രഭാ​ഷ​ണം
Friday, January 24, 2020 12:39 AM IST
ചി​റ്റൂ​ർ: വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​രം​ഭ​ക വി​ക​സ​ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വു​പ​ക​ർ​ന്ന് സം​രം​ഭ​ക​ത്വ വി​ക​സ​ന വി​ദ​ഗ്ധ സം​ഭാ​ഷ​ണം. ചി​റ്റൂ​ർ ഗ​വ​ണ്മെ​ന്‍റ് കോ​ളേ​ജ് വാ​ണി​ജ്യ​വി​ഭാ​ഗ​വും സം​രം​ഭ​ക​ത്വ വി​ക​സ​ന ക്ല​ബും സം​യു​ക്ത​മാ​യി ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം വ്യ​വ​സാ​യ വി​പു​ലീ​ക​ര​ണ കാ​ര്യാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ൻ​ഡ​സ്ട്രീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ സ​ജ്ജാ​ദ് ബ​ഷീ​ർ ക്ലാ​സ് ന​യി​ച്ചു. മാ​റി​വ​രു​ന്ന സം​ര​ഭ​ക സാ​ധ്യ​ത​ക​ൾ കൈ​വ​രി​ക്കു​വാ​ൻ ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം, സം​സ്ഥാ​ന​കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ അ​വ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും ധ​ന​സ​ഹാ​യ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​വി​ഷ​യ​മാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​വീ​ര​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ണി​ജ്യ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​പി.​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പ്ര​ദീ​ഷ്, ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​സി​ന്ധു, അ​ധ്യാ​പ​ക​രാ​യ ഡോ. ​ജി.​വി​നോ​ദ്, ജി.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​ജെ.​അ​ശ്വ​തി, ടി.​യു.​ലീ​ന, ഡോ. ​ബി.​വി​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.