പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വീ​ണ്ടും ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം
Saturday, January 25, 2020 12:52 AM IST
പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ട്രാ​ക്ക് തെ​റ്റി​ച്ച സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​മാ​ർ​ക്കു​നേ​രെ ജീ​വ​ന​ക്കാ​രു​ടെ കൈ​യേ​റ്റ​വും അ​സ​ഭ്യ​വ​ർ​ഷ​വും. പ​രി​ക്കേ​റ്റ ദ​ന്പ​തി​മാ​ർ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. നെന്മ​ണി​ക്ക​ര സ്വ​ദേ​ശി വെ​ളി​യ​ത്തു​പ​റ​ന്പി​ൽ വി​മ​ൽ (40), ഭാ​ര്യ ത​നൂ​ജ (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇന്നലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ വിഇഒയാ​യ ഭാ​ര്യ​യെ ഓ​ഫീ​സി​ലാ​ക്കാ​ൻ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു ദ​ന്പ​തി​മാ​ർ. വ​ലി​യ വാ​ഹ​ന തി​ര​ക്കു​ള്ള സ​മ​യ​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ന്ന ഫാ​സ്ടാ​ഗ് ട്രാ​ക്കി​ലൂ​ടെ ക​ട​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം.
മു​ന്നി​ൽപോ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​റ​കെ ഫാ​സ്ടാ​ഗ് ട്രാ​ക്കി​ൽ ക​ട​ന്ന​താ​യി​രു​ന്നു ഇ​വ​ർ. ട്രാ​ക്ക് തെ​റ്റി​ച്ചു വ​രു​ന്ന​വ​രെ​യെ​ല്ലാം ടോ​ൾ ബൂ​ത്തി​നു സ​മീ​പ​ത്തു നി​ന്ന ജീ​വ​ന​ക്കാ​ര​ൻ അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് വി​മ​ൽ പ​റ​യു​ന്നു.
ട്രാ​ക്കി​ൽ പ്ര​വേ​ശി​ച്ച സ​മ​യം സ്കൂ​ട്ട​റി​നു പി​റ​കി​ലി​രു​ന്ന ത​നൂ​ജ​യെ വ​ലി​ച്ചി​റ​ക്കാ​നാ​യി ജീ​വ​ന​ക്കാ​രു​ടെ ശ്ര​മം. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​സ​ഭ്യ​വ​ർ​ഷ​മാ​യി. തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വും ന​ട​ന്നു. കൂ​ടു​ത​ൽ ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ സം​ഘ​ർ​ഷ​മാ​യി. ഇ​തി​നി​ടെ വി​മ​ലി​ന്‍റെ മൂ​ക്കി​നും ത​നൂ​ജ​യു​ടെ കൈ​യി​നും തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റു.
നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ടോ​ൾ​ജീ​വ​ന​ക്കാ​ര​ൻ വി​മ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ എ​റി​ഞ്ഞു​ത​ക​ർ​ത്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ​ത​ന്നെ വി​മ​ലി​നേ​യും ഭാ​ര്യ​യേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.