ജ​നു​വ​രി​യു​ടെ മു​ടി നി​റ​യെ...തൃ​ശൂ​ർ പു​ഷ്പോ​ത്സ​വ​ത്തി​നു തു​ട​ക്കം
Saturday, January 25, 2020 12:52 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഏ​തു ക​വി​യും പാ​ടി​പ്പോ​കും ഈ ​അ​ഴ​കു ക​ണ്ടാ​ൽ...! മ​ഞ്ഞു​ക​ല​ർ​ന്ന ഇ​ളം​ചൂ​ടി​നെ ത​ഴു​കു​ന്ന ജ​നു​വ​രി മാ​സം. ജ​നു​വ​രി​യു​ടെ മു​ടി​ക്ക് അ​ഴ​കേ​കാ​ൻ തേ​ക്കി​ൻ​കാ​ട്ടി​ലെ പൂ​ന്തോ​ട്ട​വും. തൃ​ശൂ​ർ ന​ഗ​ര​ത്തി​നു ഇ​നി പു​ഷ്പോ​ത്സ​വ​ക്കാ​ലം.
തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ തൃ​ശൂ​ർ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യു​ടെ പ​ത്തു​നാ​ൾ നീ​ളു​ന്ന പൂ​ക്കാ​ല​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. പ​നി​നീ​ർ​പ്പൂ​ക്ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന​ങ്ങ​ളും വി​ദേ​ശ പു​ഷ്പ​ങ്ങ​ളും അ​ല​ങ്കാ​ര​ചെ​ടി​ക​ളും പു​തി​യ ഇ​നം ചെ​ടി​ക​ളും പൂ​ക്ക​ളും നാ​ട​ൻപു​ഷ്പ​ങ്ങ​ളു​മെ​ല്ലാം പു​ഷ്പോ​ത്സ​വ​ത്തി​നു ചാ​രു​ത കൂ​ട്ടു​ന്നു. ഓ​ർ​ക്കി​ഡ്, ആ​ന്തൂ​റി​യം പൂ​ക്ക​ളു​ടെ വ​ലി​യൊ​രു നി​ര​ത​ന്നെ കാ​ണി​ക​ളു​ടെ ക​ണ്ണി​നു കു​ളി​രു പ​ക​രു​ന്ന​താ​ണ്. പൂ​വു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും പ്ര​തി​മ​ക​ളും മ​റ്റും കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​ണ്.
അ​ക്വേ​റി​യം, പെ​റ്റ് ഷോ, ​അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ​യും പു​ഷ്പോ​ത്സ​വ ന​ഗ​ര​യി​ലു​ണ്ട്. ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്.
വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. പു​ഷ്പാ​ല​ങ്കാ​രം, വെ​ജി​റ്റ​ബി​ൾ കാ​ർ​വിം​ഗ്, മ​ല​യാ​ളിമ​ങ്ക, പു​ഷ്പ​റാ​ണി, പു​ഷ്പ​രാ​ജ​ൻ, ത​ത്സ​മ​യ കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.