ത​രു​മി​ത്ര ദേ​ശീ​യ ഇ​ക്കോ ഫെ​സ്റ്റ് സ​മാ​പി​ച്ചു
Saturday, January 25, 2020 11:30 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​ക്കാ​ട് ആ​ദി ഇ​ക്കോ സെന്‍ററി​ൽ ന​ട​ന്നു​വ​ന്ന ഒ​ന്പ​താം ദേ​ശീ​യ ത​രു​മി​ത്ര ഇ​ക്കോ​ഫെ​സ്റ്റ് സ​മാ​പി​ച്ചു. പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പാ​രി​സ്ഥി​തി​ക സൗ​ഹൃ​ദ ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യി​രു​ന്നു സെ​മി​നാ​ർ.

ഭൂ​മി​യി​ൽ സു​ര​ക്ഷി​ത​വും ഭ​ദ്ര​വു​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ർ​ത്തി ഹ​രി​ത ശീ​ത​ള സു​ന്ദ​ര​മാ​യ പ്ര​ക്ര​തി​യെ ഭാ​വി ത​ല​മു​റ​ക്ക് കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1988ൽ ​പാ​റ്റ്ന​യി​ൽ തു​ട​ക്കം​കു​റി​ച്ച പ്ര​സ്ഥാ​ന​മാ​ണ് ത​രു​മി​ത്ര.

ഭാ​ര​ത​ത്തി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​രു​മി​ത്ര ന​ട​ത്തി​വ​രു​ന്ന​ത്. ആ​ദി ത​രു​മി​ത്ര ഡ​യ​റ​ക്ട​ർ ഫ. ​ലെ​നി​ൻ ആ​ന്‍റ​ണി എ​സ്ജെ, ത​രു​മി​ത്ര ഇ​ൻ ചാ​ർ​ജ് ഫാ.​ബി​നു ക​ട​ത്ത​ലാ​ക്കു​ന്നേ​ൽ, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി​ബി​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ത​രു​മി​ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ശ്യാം ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന പ​രി​സ്ഥി​തി സെ​മി​നാ​റി​ൽ ഗ്രീ​ൻ ക​മ്മ്യൂ​ണി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡോ. ​സാ​മു​വേ​ൽ പ​ചൗ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പാ​ന​ൽ ച​ർ​ച്ച​ക്ക് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഷ​രീ​ഫ് വ​ത്സ​മ്മ നേ​തൃ​ത്വം വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രാ​ധാ​കൃ​ഷ്ണ​ൻ ഇ​ക്കോ​ഫെ​സ്റ് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ജ​സ്വീ​ട് സൊ​സൈ​റ്റി പ്രൊ​വി​ൻ​ഷ​ൽ ഡോ. ​ഇ.​പി.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ല്ല​ഭൂ​മി ഡ​യ​റ​ക്ട​ർ ക​ലൂ​ർ ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​ബി​നു മൈ​ക്കി​ൾ എ​സ് ജെ ​ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ര​വി മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഡ​ൽ​ഹി ത​രു​മി​ത്ര ഡ​ൽ​ഹി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സ​ജി ചാ​ക്കോ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ച്ചു.

എം.​വി​ദ്യ, സോ​ബി​ഷ് എ​സ്, അ​മ​ൽ ജി​ത്തു, ഗാ​യ​ത്രി എ​സ, എം.​മ​ഞ്ജു, സാ​ന്ദ്ര മാ​ത്യു, ത​മി​ഴ് സെ​ൽ​വ​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ആ​ദി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​മാ​ത്യു ഏ​ർ​ത്ത​യി​ൽ സ്വാ​ഗ​ത​വും ആ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​ബി​ൻ ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.