പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Saturday, January 25, 2020 11:36 PM IST
പാ​ല​ക്കാ​ട്: ശാ​സ്ത്രീ​യ​മാ​യ ജൈ​വ​കൃ​ഷി ഉ​ത്പാ​ദ​ന​ത്തി​ൽ പ​ട്ടാ​ന്പി​യി​ലു​ള്ള പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ചാം ക്ലാ​സ് പാ​സാ​യി 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 30 ദി​വ​സ​ത്തെ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് അ​ഗ്രി​ക​ൾ​ച്ച​ർ സ്കി​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​വ​ർ 0466 2212270 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.