ഭാ​ര​ത​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ഗ്നി​ട്രോ​ണ്‍ അ​ര​ങ്ങേ​റി
Monday, January 27, 2020 11:13 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഭാ​ര​ത​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സം​സ്ഥാ​ന​ത്തെ​യും ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യു​ള്ള നാ​ല്പ​തോ​ളം കോ​ള​ജു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ഗ്നി​ട്രോ​ണ്‍ ന​ട​ത്തി. റ​വ. ഡോ. ​തോ​മ​സ് ചീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത് ആ​ശം​സ​യ​ർ​പ്പി​ച്ചു.
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ര​ജ​നി രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​ത​മാ​താ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​യ ടു ​സ്റ്റേ​റ്റി​ലെ യു​വ അ​ഭി​നേ​താ​ക്ക​ളാ​യ മ​നു എ​സ്.​പി​ള്ള, ശ​ര​ണ്യ​നാ​യ​ർ, ആ​ഷ്മി എ​ന്നി​വ​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​വാ​ദ​വും ന​ട​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ല്കി.