പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പേ​രി​നു​മാ​ത്രം; ന​ട​പ്പി​ലാ​ക്കാ​നാ​കാ​ത്ത സ്ഥി​തി
Monday, January 27, 2020 11:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത് പേ​രി​നു​പോ​ലും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ സു​ല​ഭ​മാ​യി വി​ല്ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ​റ​യു​ന്പോ​ഴും അ​ധി​കൃ​ത​ർ ആ​രും​ത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​തെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ല്ക്ക​രു​തെ​ന്ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​യ​മം.പേ​രി​നു​മാ​ത്രം ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ അ​വ ക​ട​ക​ളി​ൽ ഉ​ണ്ടാ​കി​ല്ല. കു​മ​രം​പു​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ കാ​ണു​ന്ന​ത്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ ന​ല്കു​ന്ന​ത് ഇ​പ്പോ​ഴും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ്.തു​ണി​സ​ഞ്ചി കൊ​ടു​ത്താ​ൽ സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ദം. ഈ ​സ​ഞ്ചി​ക​ൾ​ക്ക് വി​ല​യും ഈ​ടാ​ക്കു​ന്നു​ണ്ട്.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത് കാ​ണാ​നാ​കും.നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു ദി​വ​സ​ങ്ങ​ളാ​യി​ട്ടും ക​ഴി​ഞ്ഞി​ട്ടും ആ​ളു​ക​ൾ പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന​മാ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സാ​ധ​ന​ങ്ങ​ൾ ന​ല്കു​ന്ന​ത്.
പി​ടി​കൂ​ടി​യാ​ൽ 25000 രൂ​പ പി​ഴ ചു​മ​ത്തും എ​ന്നി​രി​ക്കേ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​രം ക​വ​റു​ക​ൾ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ശ​ക്ത​മാ​യി ഇ​ട​പെ​ട്ടാ​ൽ മാ​ത്ര​മേ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് ന​ല്കു​ന്ന​ത് അ​വ​സാ​നി​ക്കു​ക​യു​ള്ളൂ. നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.