കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യ വീ​ട്ട​മ്മ മ​രി​ച്ചു
Monday, January 27, 2020 11:36 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തി​രു​വാ​ല​ത്തൂ​ർ കാ​ക്ക​ത്ത​റ​യി​ൽ ഇ​ള​യ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ആ​റു​മു​ഖ​ന്‍റെ ഭാ​ര്യ ജാ​ന​കി​യാ​ണ് (70) മ​രി​ച്ച​ത്. ഈ ​മാ​സം ഏ​ഴി​ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ മ​ന്ദം ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം.

ബ​സ് ക​യ​റാ​നാ​യി ആ​ര​തി സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ ജാ​ന​കി​യു​ടെ ഇ​ട​തു​കാ​ലി​ലൂ​ടെ ബ​സി​ന്‍റെ മു​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. സ്ഥ​ല​ത്തെ​ത്തി​യ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ഇ​വ​രെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്നു. ഇ​തി​നു​ശേ​ഷം ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കേ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ഗീ​ത, രാ​ധ. മ​രു​മ​ക്ക​ൾ: അ​ന​ന്ത​ൻ, ശി​വ​കു​മാ​ർ.