അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ റി​ട്ട​യേ​ര്‍​ഡ് എ​സ്ഐ ​മ​രി​ച്ചു
Monday, February 17, 2020 11:43 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്:​ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു.​മ​ണ്ണാ​ര്‍​ക്കാ​ട് കൊ​ടു​വാ​ളി​ക്കു​ണ്ട് സ്വ​ദേ​ശി കാ​രാ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ്റ്റാ​ന്‍​ലി നെ​ല്‍​സ​ണ്‍ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.20 ന് ​മ​ണ്ണാ​ര്‍​ക്കാ​ട് പ​ള്ളി​പ്പ​ടി​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​പാ​ല​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​തി​രെ വ​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ടി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ബ​സി​ന​ടി​യി​ലേ​ക്ക് ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റാ​ന്‍​ലി നെ​ല്‍​സ​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും വൈ​കി​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​റി​ട്ട​യേ​ര്‍​ഡ് അ​സി:​സ​ബ് ഇ​ന്‍​സ്പ​ക്ട​റാ​ണ്. ഭാര്യ: സൂ​സ​മ്മ​.​ മക്കൾ: സ​നോ​ജ് (അ​ഡ്വ​ക്കേ​റ്റ് ), സ​നി​ല്‍ (നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍), സ​നി​ല.